KOYILANDY DIARY.COM

The Perfect News Portal

ആയിരം കിലോമീറ്റർ അകലെയുള്ള ലക്ഷ്യവും തകർക്കും; പുതിയ ബാലിസ്റ്റിക് മിസൈൽ അവതരിപ്പിച്ച് ഇന്ത്യൻ നാവിക സേന

ആയിരം കിലോമീറ്റർ വരെ ആക്രമണശേഷിയുള്ള പുതിയ കപ്പൽവേധ ബാലിസ്റ്റിക് മിസൈൽ പരീക്ഷിക്കാനൊരുങ്ങി ഇന്ത്യ നാവിക സേന. പുതിയ മിസൈലിന്‍റെ പരീക്ഷണം അടുത്ത ദിവസം നടത്തുമെന്ന് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്‍റ് ഓർഗനൈസേഷൻ അറിയിച്ചു. ഇന്ത്യൻ നാവികസേനക്ക് വേണ്ടി ഡിആർഡിഒ വികസിപ്പിക്കുന്ന മിസൈൽ, കരയിൽ നിന്നും കടലിൽ നിന്നും തൊടുത്തുവിടാൻ ശേഷിയുള്ളതാണ്.

ദീർഘദൂരത്തുള്ള ശത്രുക്കളുടെ യുദ്ധക്കപ്പലുകൾക്കും വിമാനവാഹിനി കപ്പലുകൾക്കും നേരെ ആക്രമണം നടത്തുകയാണ് മിസൈൽ കൊണ്ട് ലക്ഷ്യമിടുന്നത്. അയൽരാജ്യങ്ങളായ പാക്കിസ്ഥാനും ചൈനയും ഇതിനകം കൈവശമാക്കി ക‍ഴിഞ്ഞ ‘മിഡ്റേഞ്ച് സ്‌ട്രൈക്കിംഗ്’ ശേഷിയുള്ള ആയുധങ്ങളുടെ എണ്ണം കൂട്ടുക എന്ന ലക്ഷ്യത്തോടെ റോക്കറ്റ് ഫോഴ്‌സ് സൃഷ്ടിക്കാനുള്ള തീരുമാനത്തിന്‍റെ ഭാഗമായാണ് പരീക്ഷണം.

 

നിലവിൽ വൻതോതിൽ ഉൽപ്പാദിപ്പിച്ചു കൊണ്ടിരിക്കുന്ന ‘പ്രലേ’ മിസൈലുകൾ ഉടൻ സർവീസിലെത്തുന്നുമെന്നും അധികൃതർ അറിയിച്ചു. ബ്രഹ്മോസ് അടക്കമുള്ള അതിവേഗ മിസൈലുകൾ നിലവിൽ നാവിക സേനയുടെ പക്കലുണ്ട്. ഈ ആയുധ ശേഖരത്തിനു ശക്തി പകർന്നാണ് പുതിയ മിസൈലുകൾ എത്തുന്നത്.

Advertisements

 

Share news