റേഷൻ സാധനങ്ങൾ FCI യിൽ നിന്നും റേഷൻ കടയിലേക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണം
കൊയിലാണ്ടി: റേഷൻ സാധനങ്ങൾ FCI യിൽ നിന്നും റേഷൻ കടയിലേക്ക് എത്തിക്കാനുള്ള സംവിധാനം ഉണ്ടാക്കണമെന്ന് റോഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. ജൂലായ് 7-ാം തീയതി മുതൽ റേഷൻ വിതരണ മേഖലയിലുള്ള തൊഴിലാളികൾ സമരത്തിലാണ്. പലവിധ ചർച്ച നടന്നെങ്കിലും ആവശ്യങ്ങൾ ഇതുവരെ തീരുമാനമായിട്ടില്ല. കൂലി വർദ്ധനവ് 13 ശതമാനം വർദ്ധിപ്പിച്ചെങ്കിലും അത് ലഭിക്കുന്നില്ല. ഇതോടെ എല്ലാ മാസവും റേഷൻ വിതരണം മുടങ്ങുന്നത് പതിവാണ്.

ഇരുപതാം തീയതിക്ക് ശേഷം മാത്രമേ കടകളിലേക്ക് അരി എത്താൻ കഴിയുന്നുള്ളൂ. നേരിട്ട് Fci നിന്നു റേഷൻ സാധനങ്ങൾ റേഷൻകടയിൽ എത്തിച്ചാൽ സർക്കാരിന് കോടികളുടെ ലാഭം ഉണ്ടാവും. റേഷൻ വിതരണം മുടങ്ങുന്ന ഒരു സ്ഥിതി വരുകയുമില്ല. ശാശ്വതമായ പരിഹാരം ഉണ്ടാക്കണമെന്ന് സംസ്ഥാന ജന: സിക്രട്ടറി. ടി. മുഹമ്മദാലി. പി.പവിത്രൻ. പുതുക്കോട് രവിന്ദ്രൻ എന്നിവർ ആവശ്യപ്പെട്ടു.




