KOYILANDY DIARY

The Perfect News Portal

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കാര്യം; മന്ത്രി വീണ ജോർജ്

കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയാ പിഴവ് ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു. തെറ്റ് തെറ്റായി തന്നെ കാണും. തെറ്റ് ചെയ്തവർക്കെതിരെ കർശനമായ നടപടിയെടുക്കും. സൂര്യൻ അസ്തമിക്കും മുമ്പ് ഡോക്ടർക്കെതിരെ നടപടി എടുത്തിരുന്നു. ഡിഎംഇ റിപ്പോർട്ട് സർക്കാരിന് ലഭിച്ചു. പരിശോധിച്ചു തുടർനടപടി സ്വീകരിക്കും. ഓർത്തോ വിഭാഗത്തിൽ ഉണ്ടായെന്നു പറയുന്ന ചികിത്സ പിഴവ് അടിസ്ഥാനരഹിതമാണ്.

ആലപ്പുഴ മെഡിക്കൽ കോളേജിലെ സ്വകാര്യ പ്രാക്റ്റീസിൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഡോക്ടേഴ്സ്ന്റെ പഞ്ച് ഇന്നും പഞ്ച് ഔട്ടും സർക്കാർ പരിശോധിക്കും. എല്ലാ സർക്കാർ ആശുപത്രികളിലും വീഴ്ചയുണ്ടെന്നു മാധ്യമങ്ങൾ പ്രചരിപ്പിക്കരുത്. സർക്കാർ മെഡിക്കൽ കോളേജുകൾ എല്ലാം ഇങ്ങനെ എന്ന് പറഞ്ഞ് പൊതു ക്യാമ്പയിൻ നടത്തരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.