KOYILANDY DIARY.COM

The Perfect News Portal

കോഴിക്കോട് താമരശേരിയിൽ വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച് വഴിയിൽ ഉപേക്ഷിച്ചു

കോഴിക്കോട്: താമരശേരിയിൽ ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം ബിരുദ വിദ്യാർത്ഥിനിയെ വഴിയിൽ ഉപേക്ഷിച്ചു. താമരശേരിയിലെ സ്വകാര്യ കോളജിലെ വിദ്യാർത്ഥിനിയെയാണ് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി ലഹരിമരുന്ന് നൽകി പീഡിപ്പിച്ച ശേഷം താമരശേരി ചുരത്തിലെ ഒൻപതാം വളവിൽ ഉപേക്ഷിച്ചത്.

പ്രതിയെ തിരിച്ചറിഞ്ഞതായും ഉടൻ തന്നെ പിടികൂടുമെന്നും പൊലീസ് വ്യക്തമാക്കി. പെൺകുട്ടിയെ വൈദ്യപരിശോധനയ്‌ക്ക് വിധേയയാക്കി. പരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചതായും പൊലീസ് പറയുന്നു. ചൊവ്വാഴ്‌ച വീട്ടിലേക്ക് പോകുകയാണെന്ന് പറഞ്ഞാണ് പെൺകുട്ടി ഹോസ്‌റ്റലിൽ നിന്ന് ഇറങ്ങിയത്. എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും പെൺകുട്ടി ഹോസ്‌റ്റലിൽ തിരിച്ചെത്താതിരുന്നതോടെ വീട്ടിൽ അറിയിക്കുകയും തുടർന്ന് പിതാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Share news