KOYILANDY DIARY

The Perfect News Portal

ആലപ്പുഴ ആറാട്ടുവഴിയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു

ആലപ്പുഴ ആറാട്ടുവഴിയില്‍ മതിലിടിഞ്ഞ് വീണ് വിദ്യാര്‍ത്ഥി മരിച്ചു. അല്‍ ഫയാസ് അലി (14) ആണ് മരിച്ചത്. അന്തോക്ക് പറമ്പ് അലിയുടെയും ഹസീനയുടെയും മകനാണ്. അയല്‍വാസിയുടെ വീടിന്റെ മതിലിടിഞ്ഞ് വീണ് കുട്ടി അതിനടിയില്‍പ്പെടുകയായിരുന്നു. ട്യൂഷന്‍ കഴിഞ്ഞ് സൈക്കിളുമായി വീട്ടിലേക്ക് പോകുമ്പോഴാണ് അപകടം.

Advertisements

ലജനത്ത് ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് മരിച്ച അല്‍ ഫയാസ് അലി. മതില്‍ അപകടാവസ്ഥയിലാണെന്ന് നേരത്തെ തന്നെ പരാതി ഉയര്‍ന്നിരുന്നു.