കണ്ണൂരിൽ യുവതിക്ക് നേരെ തെരുവുനായ ആക്രമണം

കണ്ണൂർ പിലാത്തറയിൽ യുവതിക്ക് നേരെ തെരുവുനായ ആക്രമണം. ആശാവർക്കറായ രാധാമണിയെയാണ് തെരുവുനായക്കൂട്ടം ആക്രമിച്ചത്. ക്ലോറിനേഷന് പോയപ്പോഴായിരുന്നു ആക്രമണം.

കോഴിക്കോട് വടകരയിൽ തെരുവ് നായ ആക്രമണത്തിൽനിന്ന് വിദ്യാർത്ഥിനി രക്ഷപ്പെട്ടു. വടകര മാർക്കറ്റ് റോഡിന് സമീപമാണ് സംഭവം. സമീപത്തെ കടയിലുണ്ടായിരുന്നവർ നായ്ക്കളെ ഓടിച്ചതോടെയാണ് വിദ്യാർത്ഥിനി കടിയേൽക്കാതെ രക്ഷപ്പെട്ടത്. എട്ടോളം നായകളാണ് വിദ്യാർഥിനിക്ക് നേരെ ഓടിയടുത്തത്. പ്രദേശത്ത് നായ ശല്ല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു.

