KOYILANDY DIARY.COM

The Perfect News Portal

ശബരിമല യാത്രികർക്ക് കൊല്ലത്ത് ഇടത്താവളമൊരുക്കി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രം ദേവസ്വം ശബരിമല യാത്രികരായ സ്വാമിമാർക്ക് ഇടത്താവളമൊരുക്കി. കൊല്ലം ചിറക്ക് സമീപം ഒരുക്കിയ ഇടത്താവളം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റി ബോർഡ് ചെയർമാൻ ഇളയിടത്ത് വേണുഗോപാൽ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സ്വാമിമാർക്ക് വിരി വെക്കാനും, പ്രാർത്ഥിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങൾ ഇവിടെ ദേവസ്വം ഒരുക്കിയിട്ടുണ്ട്. 
മലബാർ ദേവസ്വം അസി. കമ്മീഷണർ കെ.കെ. പ്രമോദ് കുമാർ, ട്രസ്റ്റി ബോർഡ് അംഗങ്ങളായ കെ. ബാലൻ നായർ, പുനത്തിൽ നാരായണൻകുട്ടി നായർ, എം. ബാലകൃഷ്ണൻ നായർ, പി.പി. രാധാകൃഷ്ണൻ, ദേവസ്വം മാനേജർ വി.പി.ഭാസ്കരൻ, കെ.കെ. രാഗേഷ്, പി.സി. അനിൽകുമാർ എന്നിവർ സംസാരിച്ചു.
Share news