KOYILANDY DIARY.COM

The Perfect News Portal

നെല്ലിയാമ്പതിയിൽ ഇറങ്ങിയ ചില്ലിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘം

പാലക്കാട് നെല്ലിയാമ്പതിയിൽ ഇറങ്ങിയ ചില്ലിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘം. തുടർച്ചയായി ജനവാസ മേഖലയിൽ ഇറങ്ങുന്ന ചില്ലിക്കൊമ്പനെ നിരീക്ഷിക്കും. ഇതിനായിട്ടാണ് പ്രത്യേക സംഘത്തെ വനംവകുപ്പ് നിയോഗിച്ചു. ആനയ്ക്ക് മദപ്പാട് ഉള്ള സാഹചര്യത്തിൽ ലയങ്ങൾക്ക് സമീപത്തേക്ക് എത്തുന്നത് തടയാനാണ് നടപടി. കഴിഞ്ഞ ദിവസങ്ങളിൽ പലതവണ കാട് കയറ്റിയിട്ടും ആന വീണ്ടും ജനവാസമേഖലയിൽ എത്തിയിരുന്നു.

Share news