KOYILANDY DIARY.COM

The Perfect News Portal

ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു

ഷൈൻ ടോം ചാക്കോയുടെ ലഹരി കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപീകരിച്ചു. സെൻട്രൽ എസി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക. നോർത്ത് സിഐ ഡാൻസാഫ് സംഘം സൈബർ പോലീസ് ഉദ്യോഗസ്ഥർ എന്നിവരും പ്രത്യേക സംഘത്തിൽ ഉൾപ്പെടും. ബാങ്ക് അക്കൗണ്ട്, ഫോൺ രേഖകൾ എന്നിവ കേന്ദ്രീകരിച്ച് പരിശോധനകൾ തുടരുന്നു.

ഇന്ന് നടൻ ഷൈൻ ടോം ചാക്കോയ്ക്ക് എതിരെ വീണ്ടും പരാതി വന്നു. പുതുമുഖ നടിയാണ് പരാതി നൽകിയത്. സൂത്രവാക്യം എന്ന സിനിമയുടെ സെറ്റിൽ വെച്ച് നടൻ ലൈംഗീകചുവയോടെ മോശമായി പെരുമാറിയെന്നാണ് പരാതി. വിൻസി പങ്കുവെച്ച അനുഭവം നൂറ് ശതമാനം ശരിയാണ്. താനും കൂടെ ഇരിക്കുമ്പോഴാണ് വെള്ളപ്പൊടി ഷൈൻ തുപ്പിയത്. അത് മയക്കുമരുന്നാണോയെന്ന് അറിയില്ല.

 

വിവരങ്ങൾ എഎംഎംഎ സംഘടനയ്ക്കും കൈമാറിയിട്ടുണ്ട്. ഓസ്ട്രേലിയലിൽ ജീവിക്കുന്നതിനാൽ നിയമ നടപടികൾ ഉണ്ടായാൽ ഭാഗമാകുന്നതിൽ നിലവിൽ പരിമിതികളുണ്ടെന്നും അവർ പ്രതികരിച്ചു. ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ സിനിമാതാരങ്ങൾ അടക്കം അഞ്ചുപേരെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി എക്സൈസ്. ഇന്നലെയാണ് നോട്ടീസ് നൽകിയത്. തിങ്കളാഴ്ച ആലപ്പുഴ എക്സൈസ് ഓഫീസിൽ ഇവർ ഹാജരാക്കണം.

Advertisements

 

ഷൈൻ ടോം ചാക്കോ ശ്രീനാഥ് ഭാസി എന്നിവരെ അടക്കമാണ് അഞ്ച് പേരെ ഹാജരാകാൻ നോട്ടീസ് നൽകിയിരിക്കുന്നത്. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളുമായി എക്സൈസ് എറണാകുളത്ത് തെളിവെടുപ്പ് നടത്തി. കഞ്ചാവ് ഒളിപ്പിച്ചു എന്ന് കരുതുന്ന ഇടപ്പള്ളിയിലെ ഹോട്ടലിലും അപ്പാർട്ട്മെന്റിലും തെളിവെടുപ്പ് നടത്തി. ഇവിടെ നിന്നുള്ള സിസിടിവി ദൃശ്യങ്ങളും തെളിവായി ശേഖരിച്ചു. പ്രതികളെ ഒറ്റയ്ക്കും കൂട്ടായും ചോദ്യം ചെയ്തു വരുന്നു.

Share news