KOYILANDY DIARY.COM

The Perfect News Portal

യുവതിയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കിയ കേസിൽ സോഷ്യൽമീഡിയ താരം അറസ്റ്റിൽ

തിരുവനന്തപുരം: യുവതിയിൽ നിന്ന് സ്വർണാഭരണങ്ങൾ കൈക്കലാക്കി ദേഹോപദ്രവം ഏൽപ്പിച്ച കേസിൽ സോഷ്യൽമീഡിയ താരം അറസ്റ്റിൽ. വെള്ളലൂർ കീഴ്പേരൂർ കിട്ടുവയലിൽ വിനീത് (മീശ വിനീത്) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം 3 മണിയോടെയായിരുന്നു സംഭവം.

സോഷ്യൽ മീഡിയിലൂടെ സൗഹൃദത്തിലായ തിരുവനന്തപുരം സ്വദേശി യുവതിയിൽ നിന്ന് പണയം വയ്‌ക്കുന്നതിനായി ആറു പവൻ സ്വർണാഭരണങ്ങൾ ഒരു മാസം മുമ്പ് വിനീത് കൈക്കലാക്കിയിരുന്നു. കാലാവധി കഴിഞ്ഞതോടെ സ്വർണാഭരണങ്ങൾ തിരികെ നൽകണമെന്ന് യുവതി വിനീതിനോട് ആവശ്യപ്പെടുകയായിരുന്നു.

സ്വർണ്ണം തിരികെ നൽകാമെന്നു പറഞ്ഞ് വിനീത് യുവതിയെ വീട്ടിലേക്കു ക്ഷണിക്കുകയും പിന്നീട് വീട്ടിലെത്തിച്ച് ഭീഷണിപ്പെടുത്തുകയും ദേഹോപദ്രവം ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന്, യുവതി കിളിമാനൂർ പൊലീസിൽ പരാതി നൽകി. അടിപിടി കേസ് ഉൾപ്പെടെ നിലവിൽ പന്ത്രണ്ടോളം കേസുകൾ വിനീതിന്റെ പേരിലുണ്ട്.

Advertisements
Share news