KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി പബ്ലിക് ലൈബ്രറി നേതൃത്വത്തിൽ വായന പക്ഷാചരണം സംഘടിപ്പിച്ചു

കൊയിലാണ്ടി പബ്ലിക് ലൈബ്രറി നേതൃത്വത്തിൽ വായന പക്ഷാചരണവും ബാലവേദി, യുവജനവേദി രൂപീകരണവും, കലാകാരന്മാരെ ആദരിക്കൽ ചടങ്ങും നടന്നു. നഗരസഭ വൈസ് ചെയർമാൻ അഡ്വ. കെ സത്യൻ ഉദ്ഘാടനം ചെയ്തു. പി കെ ഭരതൻ അധ്യക്ഷതവഹിച്ചു. സി കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി.

ചേനോത്ത് ഭാസ്കരൻ, കെ ടി ഗംഗാധരൻ, രവീന്ദ്രൻ തെക്കേടത്ത്, ലത്തീഫ് കവലാട്, മുചുകുന്ന് ഭാസ്കരൻ, നാസർ കാപ്പാട് എന്നിവർ സംസാരിച്ചു. സംസ്ഥാനതല അവാർഡ് ജേതാക്കളായ കലാകാരന്മാർ ഗ്രന്ഥകർത്താവായ നാസർ കാപ്പാട്, യുവ പ്രതിഭ ജി എസ് സായന്ത്, നാടൻ പാട്ടു കലാകാരൻ കെ കെ രാജീവൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. ഇവർക്കുള്ള സമ്മാനദാനം മുൻ എംഎൽഎ പി വിശ്വൻ നിർവഹിച്ചു.

Share news