കേരള പാഠ്യ പദ്ധതി ചട്ടക്കൂട്ട് രൂപീകരിക്കാനുള്ള ജനകീയ ചർച്ച നടത്തി
ചിങ്ങപുരം വന്മുകം- എളമ്പിലാട് എം.എൽ.പി. സ്കൂളിൽ കേരള പാഠ്യ പദ്ധതി ചട്ടക്കൂട്ട് രൂപീകരിക്കാനുള്ള ജനകീയ ചർച്ച നടത്തി. വാർഡ് മെമ്പർ ടി.എം. രജുല ഉദ്ഘാടനം ചെയ്തു. PTA പ്രസിഡണ്ട് പി. കെ. തുഷാര അധ്യക്ഷയായി. എസ്.ആർ.ജി. കൺവീനർ പി.കെ.അബ്ദുറഹ്മാൻ വിഷയാവതരണം നടത്തി.

രക്ഷിതാക്കൾ നാല് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകൾ ചർച്ചക്ക് വിധേയമാക്കി. പി.ടി.എ. വൈസ് പ്രസിഡണ്ട് മൃദുല ചാത്തോത്ത്, പി. നൂറുൽ ഫിദ എന്നിവർ പ്രസംഗിച്ചു. പ്രധാനാധ്യാപിക എൻ. ടി.കെ. സീനത്ത് സ്വാഗതം പറഞ്ഞു.
