KOYILANDY DIARY.COM

The Perfect News Portal

ചുരത്തിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം

ചുരത്തിൽ പിക്കപ്പും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരിക്ക് ദാരുണാന്ത്യം. കൊടുവള്ളി പാലക്കുറ്റി സ്വദേശി ഹനീഫയുടെ ഭാര്യ സക്കീന ബാനു (25) ആണ് മരിച്ചത്. ഇന്നലെ നാലു മണിയോടെ  ചുരത്തിലെ ഒന്നാം വളവിന് സമീപം വയനാട് ഭാഗത്ത് നിന്ന് തടിയുമായി ചുരമിറങ്ങി വന്ന പിക്കപ്പും വയനാട്ടിലേക്ക് പോവുകയായിരുന്ന ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ബൈക്ക് ഓടിച്ച ഭർത്താവ് ഹനീഫയ്ക്കും രണ്ടു മക്കൾക്കും പരിക്കേറ്റിട്ടുണ്ട്. ചുരം സംരക്ഷണ സമിതി പ്രവർത്തകർ ഉൾപ്പെടെയുള്ളവരാണ് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തിയത്.

Share news