എക്സൈസ് സംഘം കോടിക്കൽ ബീച്ചിൽ നടത്തിയ പരിശോധനയിൽ 45 ലിറ്റർ മാഹി വിദേശ മദ്യവുമായി ഒരാൾ കസ്റ്റഡിയിൽ

കൊയിലാണ്ടി: എക്സൈസ് പാർട്ടി തിക്കോടി കോടിക്കൽ ബീച്ചിൽ നടത്തിയ പരിശോധനയിൽ 45 ലിറ്റർ മാഹി വിദേശ മദ്യവുമായി അയനിക്കാട് സ്വദേശിയെ പിടികൂടി. പയ്യോളി അയനിക്കാട് ചൊറിയൻചാൽ താരേമ്മൽ വീട്ടിൽ ബാലൻ്റെ മകൻ നിജേഷിനെയാണ് പിടികൂടിയത്. മദ്യം കടത്താൻ ഉപയോഗിച്ച KL 31 H 4289 നമ്പർ സ്വിഫ്റ്റ് കാറും പിടികൂടിയിട്ടുണ്ട്. മാഹിയിൽ നിന്ന് രഹസ്യമായി കാറിൽ മദ്യംകടത്തിയതിനെതിരെ ഇയാൾക്കെതിരെ അബ്ക്കാരി നിയമപ്രകാരം കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
.

.

കോഴിക്കോട് IB AEI (g) സജീവൻ നൽകിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നട്തതിയത്. എക്സൈസ് പാർട്ടിയിൽ AEI (g) മാരായ പ്രവീൺ ഐസക്, സജീവൻ, PO ശിവകുമാർ, PO(g) മാരായ രാകേഷ് ബാബു, ശ്രീജിത്ത്, സിവിൽ എക്സൈസ് ഓഫീസർ വിപിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സീമ എന്നിവർ ഉണ്ടായിരുന്നു.

