കൊയിലാണ്ടി മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം

കൊയിലാണ്ടി: മുത്താമ്പി പുഴയിൽ ഒരാൾ ചാടിയതായി സംശയം. രാത്രി 9 മണിയോടുകൂടിയാണ് സംഭവം. പാലത്തിനു മുകളിൽ ചെരിപ്പ്, മൊബൈൽ ഫോൺ, വാച്ച്, കുട, പേഴ്സ് എന്നിവ ഉപേക്ഷിച്ച ശേഷം ചാടുകയായിരുന്നെന്നാണ് അറിയുന്നത്. നാട്ടുകാരുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾ തിരച്ചിൽ ആരംഭിച്ചിരിക്കുകയാണ്. കൊയിലാണ്ടി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.
