KOYILANDY DIARY.COM

The Perfect News Portal

“കേരളാ സൈക്കിൾ റൈഡ്”നോടനുബന്ധിച്ച് കൊയിലാണ്ടിയിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി

കൊയിലാണ്ടി: “കേരളാ സൈക്കിൾ റൈഡ്” സ്വീകരണത്തോടനുബന്ധിച്ച് കൊയിലാണ്ടിയിൽ പെനാൽട്ടി ഷൂട്ടൗട്ട് മത്സരം നടത്തി. ആർ വൈ എഫ്-ൻ്റെ നേതൃത്വത്തിൽ നടക്കുന്ന സൈക്കിൾ റൈഡ് -ന് ജനുവരി 21നാണ് കൊയിലാണ്ടിയിൽ സ്വീകരണം നൽകുന്നത്.  സ്വീകരണത്തിന് മുന്നോടിയായി കൊയിലാണ്ടിയിലെ പ്രമുഖ ഫുട്ബോൾ ടീമുകൾ പങ്കെടുത്ത പെനാൽട്ടി ഷൂട്ടൗട്ട് മത്സരം ആർ വൈ എഫ് കോഴിക്കോട് ജില്ലാ ജോ-സെക്രട്ടറി അക്ഷയ് പൂക്കാട് ഉദ്ഘാടനം ചെയ്തു.

മത്സരത്തിൽ എം വൈ എൽ ചേമഞ്ചേരി വിന്നേഴ്സ് ട്രോഫിയും, അമിഗോസ് പുളിയഞ്ചേരി റണ്ണേഴ്സ് അപ്പും കരസ്ഥമാക്കി. പഴയ കാല ഫുട്ബോൾ താരവും പരിശീലകനുമായ എം കെ മോഹൻദാസ് ജേതാക്കൾക്ക് മെഡലുകളും ട്രോഫിയും സമ്മാനിച്ചു. റഷീദ് പുളിയഞ്ചേരി, ജ്യോതികുമാർ , വത്സൻ തുളിപ്പ്, എൻ കെ മുഹമ്മദ് റാഷിദ് എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.

സംസ്ഥാന സെകട്ടറി അഡ്വ. വിഷ്ണുമോഹനും പ്രസിഡണ്ട് ഉല്ലാസ് കോവൂരും നേതൃത്വം നൽകിയാണ് സൈക്കിൾ റൈഡ് നടത്തുന്നത്. ജനുവരി 19ന് കാസർഗോഡ് നിന്നും ആരംഭിച്ച് ജനുവരി 29ന് സെക്രട്ടറിയേറ്റിന് മുന്നിൽ അവസാനിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.

Advertisements

 

 

Share news