മേപ്പയൂരിൽ പാലസ്തീൻ ഐക്യദാർഢൃ ചത്വരം സംഘടിപ്പിച്ചു

മേപ്പയൂർ: ജമാഅത്തെ ഇസ്ലാമി മേപ്പയൂർ – പേരാമ്പ്ര ഏരിയകളുടെ നേതൃത്വത്തിൽ മേപ്പയൂർ ടൗണിൽ പാലസ്തീൻ ഐക്യദാർഢ്യ ചത്വരവും ബഹുജനറാലിയും സംഘടിപ്പിച്ചു. ബഹുജന റാലിക്ക് നൂറു കണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജമാഅത്തെ ഇസ്‌ലാമി ജില്ല വൈസ് പ്രസിഡണ്ട് സഈദ് എലങ്കമൽ ഐക്യദാർഢ്യ ചത്വരം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മേപ്പയൂർ ഏരിയ പ്രസിഡണ്ട് ഷെരിഫ് പൊടിയാടി അദ്ധ്യക്ഷത വഹിച്ചു.

കണ്ണൂർ കാസർഗോഡ് മേഖല പ്രസിഡണ്ട് എം.എം. മൊഹ്യുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി. വെൽഫെയർ പാർട്ടി വൈസ് പ്രസിഡണ് അമീൻ, സോളിഡാരിറ്റി പ്രസിഡണ്ട് സഈദ് കീഴരിയൂർ, എസ്.ഐ.ഒ. പ്രസിഡണ്ട് ഷാനിഫ് എന്നിവർ ഐക്യദാർഢൃ പ്രഭാഷണം നടത്തി. അസിൻ ബഹനാസ്, അസ ബഹനാസ് എന്നിവർ ചേർന്ന് ഐക്യദാർഢ്യഗാനം ആലപിച്ചു. ചടങ്ങിൽ പേരാമ്പ്ര ഏരിയ പ്രസിഡണ്ട് മുബീർ സ്വാഗതവും മേപ്പയൂർ ഏരിയ സെക്രട്ടറി അഷ്റഫ് വി.പി. നന്ദിയും പറഞ്ഞു.
