KOYILANDY DIARY.COM

The Perfect News Portal

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം

ഈത്തപ്പഴക്കുരു തൊണ്ടയിൽ കുരുങ്ങി ഒന്നര വയസുകാരന് ദാരുണാന്ത്യം. മലപ്പുറം വേങ്ങരയിൽ ചളിടവഴിയിലെ മണ്ടോടൻ ഹംസക്കുട്ടിയുടെ മകൻ മുഹമ്മദ് ഹുസൈർ ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ചെമ്മാട് സി. കെ നഗറിലെ മാതാവിൻ്റെ വീട്ടിൽ വിരുന്ന് വന്നതായിരുന്നു കുട്ടിയും കുടുംബവും.

കുട്ടിക്ക് ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബദ്ധത്തിൽ ഈത്തപ്പഴക്കുരു കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയതാണെന്നാണ് വിവരം. മാതാവ്: അനീസ. സഹോദരങ്ങൾ: മുഹമ്മദ് അഹ് നഫ്, ഫാത്വിമ നസ.

Share news