KOYILANDY DIARY.COM

The Perfect News Portal

ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിടിച്ച് മരിച്ചു

കൊയിലാണ്ടി: വഗാഡ് കമ്പനിയിൽ ഹൈവെ നിർമ്മാണ പ്രവർത്തനത്തിനായി എത്തിയ ഇതര സംസ്ഥാന തൊഴിലാളി ട്രെയിനിടിച്ച് മരിച്ചു. ജാർഖണ്ഡ് സ്വദേശി, ശിവമന്ദിറിൽ ബുധൻ രജവറിൻ്റെ മകൻ ദേവാനന്ദ് രജവർ (42) ആണ് മരിച്ചത്, വെള്ളിയാഴ്ച ഉച്ചയ്ക്ക് ചേമഞ്ചേരി റെയിൽവെ സ്റ്റേഷനു സമീപമായിരുന്നു അപകടം.

ശനിയാഴ്ച ജോലിക്ക് കയറാനായി എത്തിയതായിരുന്നു ദേവാനന്ദ് രജവർ റെയിൽവെ ട്രാക്കി നരികിലൂടെ ഫോണിൽ സംസാരിച്ച് പോകവെ അബദ്ധത്തിൽ ട്രെയിനിനു മുന്നിൽ പെടുകയായിരുന്നു, കൊയിലാണ്ടി പോലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റുമോർട്ടത്തിനു ശേഷം ജാർഖണ്ഡിലെക്ക് കൊണ്ടുപോകുമെന്ന് വഗാഡ് കമ്പനി വക്താക്കൾപറഞ്ഞു.

Share news