പെരുവട്ടൂർ ചെറിയ ചാലോറ ക്ഷേത്രത്തിനായി പുതുതായി നിർമ്മിച്ച ഓഫീസ് സമർപ്പിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ ചെറിയ ചാലോറ ക്ഷേത്രത്തിനായി പുതുതായി നിർമ്മിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു. ഫ്ലവേഴ്സ് ടി.വി ടോപ് സിംഗർ ഹരിചന്ദന ഓഫീസ് ഓൺലൈനിലൂടെ സമർപ്പിച്ചു. ആഘോഷ കമ്മിറ്റി പ്രസിഡണ്ട് പ്രസാദ് കെ. കെ അധ്യക്ഷതവഹിച്ചു. ക്ഷേത്ര മേൽ ശാന്തി ഉണ്ണി കൃഷ്ണൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി. സെക്രട്ടി ശ്രീജു കുറ്റ്യാടികുനി സ്വാഗതവും ട്രഷറർ മനോജ് കുഞ്ഞിനിലത്ത് നന്ദിയും പറഞ്ഞു. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുത്തു.
