KOYILANDY DIARY.COM

The Perfect News Portal

തൃശൂരിൽ നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി

തൃശൂർ: തൃശൂർ അടാട്ടിൽ നവജാത ശിശുവിനെ ശുചിമുറിയിലെ ബക്കറ്റിൽ മരിച്ചനിലയിൽ കണ്ടെത്തി. പൂർണ വളർച്ചയെത്തിയ പെൺകുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കുഞ്ഞിന്റെ മാതാവ് പ്രസവ വിവരം മറച്ചുവെച്ച് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. രക്തസ്രാവത്തെ തുടർന്നാണ് ശനിയാഴ്ച്ച രാത്രി യുവതി ബന്ധുക്കൾക്കൊപ്പം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടിയത്. എന്നാൽ, പരിശോധനയിൽ പ്രസവിച്ചതായി കണ്ടെത്തി.  

തുടർന്ന് ആശുപത്രി അധികൃതർ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. വീട്ടിലെത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് ശുചിമുറിയിലെ ബക്കറ്റിൽ കുഞ്ഞിനെ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചിരുന്നു. കുഞ്ഞിന്റെ മരണം സ്വാഭാവികമാണെന്ന് യുവതി പൊലീസിനോട് പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. യുവതി നിലവിൽ ചികിത്സയിലാണ്.

Share news