KOYILANDY DIARY.COM

The Perfect News Portal

താമരശ്ശേരി സ്വദേശി കർണാടകയിൽ ക്വാറിയിൽ വീണ് മരിച്ചു

താമരശ്ശേരി സ്വദേശി കർണാടകയിൽ ക്വാറിയിൽ വീണ് മരിച്ചു. പരപ്പൻ പൊയിൽ ചാടിക്കുഴി രാജി നിവാസിൽ സജിൻ ഹരി (34)യാണ് മരിച്ചത്. ചാമരാജ് നഗർ മുക്കള ഹളളിയിലെ എസ്. പി. കെ. ക്രഷറിൽ സൂപ്പർവൈസറായി ജോലി ചെയ്തു വരികയായിരുന്നു സജിൻ.

ക്വാറിയിൽ ജോലി ചെയ്തിരുന്ന ആൾക്ക് മൊബൈൽ ഫോണിൽ മുകളിൽ നിന്നും ലൈറ്റ് അടിച്ചു കൊടുക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് വീണാണ് മരണം സംഭവിച്ചത്. പിതാവ്: എസ്. എം. സെൽവരാജ്. ഭാര്യ: അഞ്ജു. മകൾ: ഇഹലക്ഷ്മി. സഹോദരങ്ങൾ: സമിത. എസ്. രാജ് ( നടനം സ്കൂൾ ഓഫ് ഡാൻസ് കാരാടി), സംഗീത്. എസ്. രാജ്.
Share news