കീഴരിയൂർ സ്വദേശി കിണറ്റിൽ വീണ് മരണപ്പെട്ടു
കിണറ്റിൽ വീണ് മരണപ്പെട്ടു. കീഴരിയൂർ, നരക്കോട് തെക്കേ വലിയപറമ്പിൽ മീത്തൽ ഷിബു (36) ആണ് ഇന്നലെ സന്ധ്യയോടെ വീട്ടുമുറ്റത്തെ കിണറ്റിൽ വീണത്. അറിയിപ്പ് കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിൽ നിന്നും പേരാമ്പ്രയിൽ നിന്നും അഗ്നിരക്ഷാ സേനാംഗങ്ങൾ എത്തി പേരാമ്പ്ര ഫയർ സ്റ്റേഷനിലെ ശ്രീകാന്ത്, മവിനീത് എന്നിവർ 60 അടി താഴ്ചയുള്ള കിണറിൽ ഓക്സിജൻ ഇല്ലാത്തതിനാല്‍ BA സെറ്റ് ഉപയോഗിച്ച് ഇറങ്ങി ഷിബുവിനെ റെസ്ക്യൂ നെറ്റിൽ സേനാoഗങ്ങളുടെ സഹായത്തോടെ കരയ്ക്ക് എത്തിക്കുകയായിരുന്നു.

തുടർന്ന് കൊയിലാണ്ടി ഗവൺമെൻറ് ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി. കിണർ ആൾമറ ഇല്ലാത്തതും രണ്ട്തട്ടായി നിർമ്മിച്ചതുമായിരുന്നു. കൊയിലാണ്ടി സ്റ്റേഷൻ ഓഫീസർ സിപി ആനന്ദന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ പി കെ ബാബു, ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ റാഷിദ്, ഇർഷാദ്, നിധിപ്രസാദ് ഇ എം, അരുൺ എസ്, മനോജ്, സജിത്ത് ഹോം ഗാർഡുമാരായ ബാലൻ, രാജേഷ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

