കർണാടകയിൽ വാഹനാപകടത്തിൽ ബാലുശ്ശേരി സ്വദേശി മരിച്ചു.
കർണാടക ഷിമോഗയിലുണ്ടായ വാഹനാപകടത്തിൽ ബാലുശ്ശേരി സ്വദേശി മരിച്ചു. ബ്ലോക്ക് റോഡ് കുമ്മിണിയോട്ടുമ്മൽ ബബിലാഷാണ് (42) മരിച്ചത്. ഞായറാഴ്ച വൈകീട്ട് ജോലി കഴിഞ്ഞു താമസ സ്ഥലത്തേക്ക് പോകുന്ന വഴി ലോറി ഇടിച്ചാണ് മരിച്ചത്. അച്ഛൻ: പരേതനായ ബാലൻ. അമ്മ: വിലാസിനി. ഭാര്യ: ഷീബ. മകൾ: സങ്കീർണ. സഹോദരി: പരേതയായ ബവിത. സഞ്ചയനം ബുധനാഴ്ച.
