KOYILANDY DIARY.COM

The Perfect News Portal

ലഹരിക്കെതിരെ കൊയിലാണ്ടിയിൽ നഗരസഭതല ജാഗ്രതാ സമിതി’ രൂപീകരിച്ചു

കൊയിലാണ്ടി: ലഹരിക്കെതിരെ കൊയിലാണ്ടിയിൽ നഗരസഭതല ജാഗ്രതാ സമിതി രൂപീകരിച്ചു. സർക്കാർ ഉത്തരവ് പ്രകാരം ലഹരി ഉപയോഗത്തിനെതിരെയും അതിൻ്റെ വിപത്തുകൾക്കെതിരെയും വിദ്യാർത്ഥികളിലും പൊതുജനങ്ങൾക്കുമിടയിൽ ബോധവൽക്കൽക്കരണം നടത്തുന്നതിനും ലഹരിയുടെ ലഭ്യത തടയുന്നതിനുമായാണ് നഗരസഭ തലത്തിൽ ജാഗ്രതാ സമിതി രൂപീകരിച്ചത്. യോഗത്തിൽ ചെയർപേഴ്സൻ സുധകിഴക്കെപ്പാട്ട് അധ്യക്ഷയായി.
വൈസ് ചെയർമാൻ അഡ്വ. കെ. സത്യൻ. സ്റ്റാൻ്റിഗ് കമ്മറ്റി അധ്യക്ഷയായ കെ. ഷിജു. നിജില പറവക്കൊടി. കൗൺസിലർ വി. രമേശൻ, അസി. എക്സൈസ് ഇൻസ്പെക്ടർ പി. ബാബു, പോലീസ് എ.എസ്. ഐ. റഖീബ്, സ്കൂൾ പ്രിൻസിപ്പൽ എൻ. വി. പ്രദീപ് കുമാർ, പി.കെ ഭരതൻ അഡ്വ. കെ. വിജയൻ, സി.പി ആനന്ദൻ എന്നിവർ സംസാരിച്ചു. ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സ്ൺ പ്രജില സി. സ്വാഗതവും ക്ലീൻ സിറ്റി മാനേജർ ടി.കെ. സതീഷ്കുമാർ നന്ദിയും പറഞ്ഞു.
Share news