ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ലോറിയുടെ ടയറിനു തീപിടിച്ചു
കൊയിലാണ്ടി: ഓടിക്കൊണ്ടിരിക്കുന്ന ചരക്ക് ലോറിയുടെ ടയറിനു തീപിടിച്ചു. ഇന്നലെ രാത്രി പത്തരയോടെ കോഴിക്കോട് നിന്ന് കണ്ണൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ചരക്ക് ലോറി കൊയിലാണ്ടി ടൌണിൽ ബസ്സ് സ്റ്റാൻ്റിന് മുന്നിൽ എത്തിയ സമയത്തായിരുന്നു ടയറിന് തീ പിടിച്ചതായി കണ്ടത്. വിവരം കിട്ടിയ ഉടനെ കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി ലോറിയുടെ തീ അണച്ചു.

ടയറുകൾ തമ്മിലുള്ള ഉരസിയതിനെ തുടർന്ന് തീ പിടിച്ചതെന്നാണ് അനുമാനിക്കുന്നത്. പ്ലാസ്റ്റിക് കയറ്റി ഗുജറാത്തിലേക്ക് പോകുന്ന ലോറിയാണിത്. ഗ്രേഡ് ASTO മാരായ പ്രദീപ് കെ, മജീദ് എം എന്നിവരുടെ നേതൃത്വത്തിൽ FRO മാരായ ഹേമന്ത് ബി, ജിനീഷ് കുമാർ, നിധി പ്രസാദ് ഇ എം, അനൂപ് എന്‍പി, വിഷ്ണു, സജിത്ത് പി കെ, റഷീദ് കെപി, ഹോംഗാർഡ് രാജീവ്, രാജേഷ് കെ പി എന്നിവർ നേതൃത്വം നൽകി.
