KOYILANDY DIARY

The Perfect News Portal

മഴക്കാല രോഗപ്രതിരോധ ക്യാമ്പ് സംഘടിപ്പിച്ചു

പേരാമ്പ്ര: നൊച്ചാട് ഗവ. ആയൂർവേദ ആശുപത്രിയും, മായഞ്ചേരി പൊയിൽ റെസിഡൻ്റ്സ് അസോസിയേഷൻ്റെയും നേതൃത്വത്തിൽ മഴക്കാല രോഗപ്രതിരോധ ക്യാമ്പും, ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. മായിഞ്ചേരി പൊയിൽ നടന്ന ക്യാമ്പ്  ഡോ: റീന ഉദ്ഘാടനം ചെയ്തു.

അസോസിയേഷൻ പ്രസിഡൻ്റ് കെ. ബേബി പ്രസാദ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. അഞ്ജു ബോധവൽക്കരണ ക്ലാസെടുത്തു. പി.എം പ്രകാശൻ, കെ.എം ശോഭ, എം. കുഞ്ഞിരാമനുണ്ണി, പി.കെ മോഹൻ എന്നിവർ സംസാരിച്ചു.