പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി പീഡിപ്പിച്ചു; പ്രതികൾക്ക് 27 വർഷം തടവ്
തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് മദ്യം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതികളായ യുവാവിനും കൂട്ടുനിന്ന ഭാര്യാ മാതാവിനും 27 വർഷം കഠിന തടവ്. തൃശൂർ അതിവേഗ പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. രണ്ടു ലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴത്തുക അടച്ചില്ലെങ്കിൽ മൂന്നുമാസംകൂടി തടവ് അനുഭവിക്കണം. മുളയം കൂട്ടാല കൊച്ചുപറമ്പിൽ അരുൺ (32), മാന്ദാമംഗലം മൂഴിമലയിൽ ഷർമിള (48) എന്നിവർക്കാണ് ശിക്ഷ.



