വടകരയിൽ വാഴത്തോട്ടത്തിന് സമീപം മദ്ധ്യവയസ്കൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി

വടകര പുത്തൂര്‍ അക്ലോത്ത് നട ശ്മശാന റോഡിന് സമീപം വാഴത്തോട്ടത്തോട് ചേർന്ന് മദ്ധ്യവയസ്കൻറ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. ചോറോട് മലോൽ മുക്കിനടുത്ത് ചന്ദ്രനെയാണ് മരിച്ച നിലയിൽ കണ്ടത്. ആളൊഴിഞ്ഞ പറമ്പിൽ മൃതദേഹത്തിൽ നിന്നും പുക ഉയരുന്നത് കണ്ട് നാട്ടുകാർ പൊലീസിനെ അറിയിക്കുകയായിരുന്നു.

വടകര പൊലീസ് നടത്തിയ പരിശോധനയിൽ വാഴക്ക് മുകളിൽ നിന്നും സഞ്ചിയിൽ തൂക്കിയ നിലയിൽ മൊബൈൽ ഫോണും കത്തും ലഭിച്ചിട്ടുണ്ട്. വടകര പൊലീസ് സ്ഥലത്ത് പരിശോധന നടത്തുകയാണ്. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.

