യൂത്ത് കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി: യൂത്ത് കോൺഗ്രസ് നാലാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ആസ്റ്റർ മിംസ് കോഴിക്കോടുമായി സഹകരിച്ച് സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പ് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എൻ മുരളീധരൻ തോറോത്ത് ഉദ്ഘാടനം ചെയ്തു. മിംസ് ഹോസ്പിറ്റൽ പ്രതിനിധി ഡോ. ശ്രീലക്ഷ്മി ബോധവൽക്കരണ പ്രഭാഷണം നടത്തി.
.

.
പരിപാടിയിൽ യൂത്ത് കോൺഗ്രസ് നിയുക്ത സംസ്ഥാന പ്രസിഡണ്ട് O.J ജനീഷ് സംസാരിച്ചു. സംസ്ഥാന ജന: സെക്രട്ടറി വൈശാൽ കല്ലാട്ട്, ജില്ലാ ജനറല്‍ സെക്രട്ടറി ജെറിൽ ബോസ്, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് റാഷിദ് മുത്താമ്പി, കോൺഗ്രസ് ബ്ലോക്ക് ജന: സെക്രട്ടറി അജയ് ബോസ്, KSU ജില്ലാ ജന: സെക്രട്ടറി അഭിനവ് കണക്കശ്ശേരി, ആലിക്കോയ പുതുശ്ശേരി,സുഭാഷ് കുമാർവി കെ, ഷറീജ് കായക്കൽ, ആനന്ദൻ കെ.കെ എന്നിവർ സംസാരിച്ചു.
.

.
രൂപേഷ് N.K സ്വാഗതം പറഞ്ഞു. ഷിജീഷ് കുനിയിൽ, അനന്തു എം പി, അതുൽ പി, അദ്വൈത് കെ കെ, ദിപിൻ ലാൽ, ശരത് കുമാർ, ആകാശ് മലയിൽ എന്നിവർ നേതൃത്വം നൽകി.
