KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി ചേലിയയിൽ പോലീസിൻ്റെ നേതൃത്വത്തിൽ വൻ ചാരായ വേട്ട. 1600 ലിറ്റിർ വാഷ് പിടികൂടി

കൊയിലാണ്ടി: കൊയിലാണ്ടി ചേലിയയിൽ പോലീസിൻ്റെ നേതൃത്വത്തിൽ വൻ ചാരായ വേട്ട നടന്നു. ചേലിയ തറക്ക് താഴ റോഡിനു സമീപം വെച്ച് 1600 ലിറ്റർ വാഷാണ് പിടികൂടിയത്. 200 ലിറ്ററിൻ്റെ എട്ട് കന്നാസുകളിലായാണ് വാഷ് കണ്ടെത്തിയത്. രാത്രി 8 മണിയോടെയായിരുന്നു റെയ്ഡ്. പോലീസ് എത്തുന്ന വിവരമറിഞ്ഞ് നിരവധി കന്നാസുകൾ പുഴയിലേക്ക് മറിച്ചതായി പോലീസ് പറഞ്ഞു. വാറ്റുന്നതായ രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് തന്ത്രപരമായ നീക്കത്തിലുടെയാണ് പോലീസ് റെയ്ഡ് നടത്തിയത്.

എസ്.ഐ ജിതേഷ്, എസ്.സി.പി.ഒ. വി.എം ഗംഗേഷ്, എസ്.സി.പി.ഒ എം.വി. ദിലീപ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു. റെയ്ഡ്. വിഷു ആഘോഷത്തിൻ്റെ ഭാഗമായി റെയ്ഡ് ശക്തമാക്കുമെന്ന് സി.ഐ. മെൽവിൻ ജോസ് പറഞ്ഞു. കൂടാതെ ബ്രൗൺഷുഗർ, എം.ഡി.എം.എ, കഞ്ചാവ് തുടങ്ങിയ മാരകമായ ലഹരി വസ്തുക്കൾ റെയ്ഡ് നടത്തി പിടികൂടുവാൻ പ്രത്യേക സംഘത്തിനെ നിയോഗിച്ചതായി പോലീസ് പറഞ്ഞു.

കൊയിലാണ്ടി സ്റ്റേഡിയത്തിൽ യുവാവ് മരിച്ച സംഭവത്തിൻ്റെ ഭാഗമായാണ് റെയ്ഡ് നടത്താൻ പ്രത്യേക സംഘത്തെ നിയോഗിച്ചിത്. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കാനാണ് പോലീസ് നീക്കം.

Advertisements
Share news