KOYILANDY DIARY.COM

The Perfect News Portal

തൊഴിൽ നികുതി വർദ്ധനവിനെതിരെ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു

കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ വ്യാപാരി വ്യവസായിഏകോപന സമിതി കൊയിലാണ്ടി യൂണിറ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ തൊഴിൽ നികുതി വർദ്ധനവിനെതിരെ കൊയിലാണ്ടി മുനിസിപ്പൽ ഓഫീസിലേക്ക് മാർച്ച് സംഘടിപ്പിച്ചു.  KVVES ജില്ലാ പ്രസിഡണ്ട് ബാപ്പുഹാജി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി മർച്ചന്റ്സ് അസോസിയേഷൻ  പ്രസിഡണ്ട് നിയാസ് കെ കെ അധ്യക്ഷത വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് മനാഫ് കപ്പാട്, KVVES ജില്ല വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ, ഗോപാലകൃഷ്ണൻ ടെക്സ്റ്റൈൽസ് അസോസിയേഷൻ പ്രസിഡണ്ട്, അമേത്ത് കുഞ്ഞമ്മദ് മർച്ചന്റ് അസോസിയേഷൻ,  KVVES ജനറൽ സെക്രട്ടറി കൊയിലാണ്ടി യൂണിറ്റ് ഫറൂക്ക് കെ കെ, ജനറൽ സെക്രട്ടറി KVVES കൊല്ലം യൂണിറ്റ് എം ശ്രീധരൻ, വനിത ജില്ലാ വൈസ് പ്രസിഡണ്ട് ഷീബ ശിവാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു. KVVES കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് കെ എം രാജീവൻ സ്വാഗതവും മർച്ചന്റ് അസോസിയേഷൻ സെക്രട്ടറി രാജേഷ് നന്ദിയും പറഞ്ഞു.
Share news