KOYILANDY DIARY.COM

The Perfect News Portal

മത്സ്യ തൊഴിലാളി യൂണിയൻ്റെ നേതൃത്വത്തിൽ ഹാർബർ എൻജിനീയറിംഗ് ഓഫീസിലേക്ക് മാർച്ച് നടത്തി

കൊയിലാണ്ടി: മത്സ്യ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നേതൃത്വത്തിൽ ഹാർബർ എൻജിനീയറിംഗ് ഓഫീസിലേക്ക് മാർച്ചും മത്സ്യതൊഴിലാളി കൂട്ടായ്മയും നടത്തി. തകർന്ന തീരദേശ റോഡ് ഉടൻ ഗതാഗതയോഗ്യമാക്കുക, അരയൻകാവ്, കൂത്തം വള്ളി പാലങ്ങൾ അടിയന്തിരമായി പണി തുടങ്ങുക, ഹാർബറിൽ മത്സ്യം കയറ്റുന്ന ഭാഗത്തെ അശാസ്ത്രീയ നിർമ്മാണം പുന: നിർമ്മിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ച്. മാർച്ച് സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡണ്ടും ജില്ലാ പ്രസിഡണ്ടുമായ കെ. ദാസൻ (മുൻ എം.എൽ.എ) ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് ടി. വി. ദാമോധരൻ അദ്ധ്യക്ഷത വഹിച്ചു.
എം.എ ഷാജി, എ.പി. ഉണ്ണിക്കൃഷ്ണൻ എന്നിവർ സമരത്തെ അഭിവാദ്യം ചെയ്തു. കൂട്ടായ്മയിൽ വെച്ച് കടൽ ഖനനത്തിനെതിരേയും, ആഴക്കടൽ മത്സ്യബന്ധന ലൈസൻസ് നൽകുന്നതിനെതിരേയും അമേരിക്കയുടെ അധിക ചുങ്കം ഏർപ്പെടുത്തിയതിൽ ബദൽ മാർഗ്ഗം സ്വീകരിക്കണമെന്നും കേന്ദ്രഗവൺമെൻ്റിനോട് കൂട്ടായ്മ ആവശ്യപ്പെട്ടു. ഏരിയാ സെക്രട്ടറി സി.എം. സുനിലേശൻ സ്വാഗതവും എ. പി. ജ്യോതി നന്ദിയും പറഞ്ഞു. 
Share news