കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി
കൊയിലാണ്ടി: കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വ്യാപാര ദ്രോഹ നടപടികൾ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി കൊല്ലം യൂണിറ്റുകളുടെ നേതൃത്വത്തിൽ കൊയിലാണ്ടി മുൻസിപ്പാലിറ്റി ഓഫീസിലേക്ക് മാർച്ച് നടത്തിയത്.

മാർച്ച് ജില്ലാ വൈസ് പ്രസിഡണ്ട് മണിയോത്ത് മൂസ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി യൂണിറ്റ് പ്രസിഡണ്ട് കെ.എം. രാജീവൻ അദ്ധ്യക്ഷത വഹിച്ചു. സുനിൽ പ്രകാശ്, സാദിഖ്, ടി.വി. ലാലു, കൊല്ലം യൂണിറ്റ് പ്രസിഡണ്ട് എം.കെ.സത്യൻ, ജനറൽ സെക്രട്ടറി ടി.എം. ശ്രീധരൻ, സൗമിനി മോഹൻദാസ്, ശിബ ശിവാനന്ദൻ, ടി പി ഇസ്മയിൽ, ജെ കെ ഹാഷിം തുടങ്ങിയവർ സംസാരിച്ചു. കെ കെ ഫാറൂഖ് സ്വാഗതവും സഹീർ ഗാലക്സി നന്ദിയും പറഞ്ഞു.
