KOYILANDY DIARY.COM

The Perfect News Portal

ലോറി തടഞ്ഞ് നിർത്ത് ആക്രമിച്ച് ഡ്രൈവറെ വധിക്കാൾ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: ലോറി തടഞ്ഞ് നിർത്തി അക്രമിച്ച് ഡ്രൈവറെ വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ നന്തി കുറൂളി കുനി, വിപിൻ (32),എന്ന ഉടുവി നെയാണ് അതിവിദഗ്ദമായ നീക്കത്തിലൂടെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്. കൂട്ടുപ്രതിയും വലയിലായിട്ടുണ്ടെന്നാണ് വിവരം. തിക്കോടിഎഫ്.സി.ഐ.യിൽ നിന്നും അരിയുമായി പോവുകയായിരുന്ന ലോറിയെ ബൈക്കിൽ പിന്തുടർന്ന് കൊയിലാണ്ടി കുറുവങ്ങാട്ട് മാവിൻ ചുവട്ടിൽ വെച്ച് ‘കരിങ്കല്ല് കൊണ്ട് ലോറിയുടെ ഗ്ലാസ് എറിഞ്ഞ് തകർക്കുകയുമായിരുന്നു.

കൂട്ടുപ്രതിയായ നന്തി ഒറ്റക്കണ്ടത്തിൽ രോഹിത്ത് എന്ന (കോഴി) (27), നെ പോലീസ് തിരയുകയാണ്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് സംഭവം. പരിക്കേറ്റ ലോറി ഡ്രൈവർ മുഹമ്മദ് നിസ്സാറിനെ,  നെഞ്ചിൽ ചില്ലുകൾ തുളച്ചു കയറി, കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ഐ, കെ.സി. സുബാഷ് ബാബു, എസ്.ഐ.മാരായ എം.പി. ശൈലേഷ്, അനീഷ്. എ.എസ്.ഐ.മാരായ രമേശൻ, എസ്.ഇ.പി.ഒ. ഗംഗേഷ്,, സിനു രാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തുന്നത്.

നിരവധി കേസിൽ ഉൾപ്പെട്ടവരാണ് പ്രതികളെന്ന് പോലീസ് പറഞ്ഞു. തന്ത്രപരമായ നീക്കത്തിലൂടെ പോലീസ് വിപിൻ എന്ന ഉടുവിനെ പിടികൂടിയത്. കൂട്ടുപ്രതിയായ രോഹിത്ത് എന്ന കോഴിയെ പോലീസ് ലൊക്കേറ്റ് ചെയ്തിരിക്കുകയാണ്. അറസ്റ്റ് ചെയ്ത വിപിനെ കോടതിയിൽ ഹാജരാക്കി.

Advertisements
Share news