KOYILANDY DIARY.COM

The Perfect News Portal

പന മുറിക്കുന്നതിനിടെ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു.

കൊയിലാണ്ടി: പന മുറിക്കുന്നതിനിടയിൽ ദേഹത്ത് വീണ് ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു. കുറുവങ്ങാട് സ്വദേശി വട്ടാംകണ്ടി ബാലൻ (68) ആണ് മരിച്ചത്. ഇന്നു രാവിലെയാണ് സംഭവം. സ്വന്തം വീട്ടിലെ പന മുറിക്കുന്നതിനിടെ ഇദ്ദേഹത്തിന്റെ ദേഹത്ത് പതിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്ന് അഗ്നി രക്ഷാ സേന എത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണമടയുകയായിരുന്നു.

ഭാര്യ: ഗിരിജ. മക്കൾ: ലജീഷ്, വിനീത് (കെ.എസ്.എഫ്.ഇ), പരേതനായ വിവേക്. മരുമകൾ: ശിൽപ (ചീക്കിലോട്), സഹോദരങ്ങൾ : ലക്ഷ്മി അമ്മ, മീനാക്ഷി, കമലാക്ഷി, ജനാർദ്ദനൻ.

Share news