അംഗൻവാടി സേവനത്തിന് സ്നേഹപൂർവ്വം യാത്രയയപ്പ്

ചേമഞ്ചേരി: പന്തലായനി ഐസിഡിഎസ് പദ്ധതിയുടെ കീഴിൽ വർഷങ്ങളായി സേവനം അനുഷ്ഠിച്ച അംഗൻവാടി വർക്കർമാരെയും, ഹെൽപ്പർമാരെയും ആദരിച്ചു. യാത്രയയപ്പ് സമ്മേളനവും നടത്തി. ചേമഞ്ചേരി F. F ഹാളിൽ നടന്ന ചടങ്ങ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ടീച്ചർ അധ്യക്ഷത വഹിച്ചു.

കൗൺസിലർമാർ. ഐ സി ഡി എസ് സൂപ്പർവൈസർമാർ, NNM, CWF, special educator എന്നിവർ ആശംസ അറിയിച്ചു. ഐ സി ഡി എസ് സിഡിപിഒ ധന്യ ടി. എൻ യോഗത്തിൽ സ്വാഗതം പറഞ്ഞു.
