KOYILANDY DIARY.COM

The Perfect News Portal

നന്തി ഇരുപതാംമൈലിൽ അടിപ്പാത നിർമിക്കാൻ മനുഷ്യമതിൽ

നന്തിബസാർ : ദേശീയപാതയിൽ ഇരുപതാം മൈലിൽ അടിപ്പാത നിർമിക്കണമെന്നാവശ്യപ്പെട്ട് അടിപ്പാത കർമസമിതി മനുഷ്യമതിൽ തീർത്തു. മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ. ശ്രീകുമാർ ഉദ്ഘാടനംചെയ്തു. സി. കെ. സുരേഷ് അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം വി.പി. ദുൽഖിഫിൽ, എ.വി. ഉസ്ന, വി.പി. റജുല, പി.പി. കരീം, സിറാജ് പാലൂർ, കെ.വി. സനൽ, കെ. വിജയരാഘവൻ, മൊയ്തീൻ ഹാജി, എം.സി. ഷറഫുദ്ദീൻ, ജനാർദനൻ, വി.വി. സുരേഷ്, സി. ഫൈസൽ, മോഹനൻ ആയൂർവേദനിലയം എന്നിവർ സംസാരിച്ചു.

Share news