KOYILANDY DIARY.COM

The Perfect News Portal

എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു

കൊയിലാണ്ടി: എളാട്ടേരി അരുൺ ലൈബ്രറിയുടെ നേതൃത്വത്തിൽ ലഹരിക്കെതിരെ മനുഷ്യച്ചങ്ങല തീർത്തു. ലൈബ്രറി പ്രസിഡണ്ട് എൻ. എം.  നാരായണൻ അധ്യക്ഷത വഹിച്ച ചടങ്ങ് ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷീബ മലയിൽ ഉദ്ഘാടനം ചെയ്തു.  പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. വേണു പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ബിന്ദു മുതിരക്കണ്ടത്തിൽ, പഞ്ചായത്ത് അംഗം ജ്യോതി നളിനം ലൈബ്രറി സെക്രട്ടറി ഇ. നാരായണൻ, സിഡിഎസ് ചെയർപേഴ്സൺ പ്രനീത, പി. ചത്തപ്പൻ. എം.യു. ഗംഗാധരൻ, കെ. ജയന്തി, കെ. ധനീഷ്, എൻ.കെ. ഷാജീവൻ, എ. സുരേഷ്, ടി.എം. ഷീജ എന്നിവർ സംസാരിച്ചു.
Share news