പെരുവട്ടൂർ നടേരി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു

കൊയിലാണ്ടി: പെരുവട്ടൂർ നടേരി റോഡിൽ വൻ ഗർത്തം രൂപപ്പെട്ടു. ബസ്സ് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഗാതാഗതം തടസ്സപ്പെട്ട നിലയിലാണുള്ളത്. ബാക്കി ഭാഗവുംകൂടി തകരാൻ സാധ്യതയുള്ളതിൽ അധികൃതർ അടിയന്തരമായി ഇടപെടണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡിലെ കൽവെർട്ടിൻ്റെ കോൺക്രീറ്റ് സ്ലാബ് വൃത്താകൃതിയിൽ ഇടിഞ്ഞ് താഴ്ന്നതാണെന്നാണ് അറിയുന്നത്. നടേരി റോഡിൽ സ്തൂപത്തിനടുത്താണ് ഗർത്തം രൂപപ്പെട്ടിട്ടുള്ളത്. റോഡിൽ നാട്ടുകാർ അപായ സൂചന നിൽകിയിട്ടുണ്ട്.

കാലപ്പഴക്കമാണ് പാലം തകരാനിടയാക്കിയതെന്ന് സ്ഥലം സന്ദർശിച്ച് നഗരസഭ കൌൺസിലർ ചന്ദ്രികയും മുൻ കൌൺസിലർ എ.കെ. രമേശനും പറഞ്ഞു. ശക്തമായ മഴയെ തുടർന്ന് ഇന്ന് കാലത്താണ് റോഡിൽ ഗർത്തം രൂപപ്പെട്ടതായി നാട്ടുകാർ കാണുന്നത്.

