ഇന്ന് വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു

കൊയിലാണ്ടി: ഇന്ന് വൈകീട്ട് ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മരം കടപുഴകി വീണ് വീട് ഭാഗികമായി തകർന്നു. കോതമംഗലം, കോമത്തുകര സി എം വിജയന്റെ വീടിന്റെ മുകളിലാണ് അയൽവാസിയുടെ പറമ്പിൽ നിന്ന് തേക്ക് മരം കടപുഴകി വീണത്. ഇതോടെ വീടിൻ്റെ കോൺഗ്രീറ്റ് സ്ലാബ് തകർന്നിട്ടുണ്ട്. ഇന്ന് വൈകുന്നേരം ആഞ്ഞടിച്ച ശക്തമായ കാറ്റിലാണ് അപകടം ഉണ്ടായത്. കാറ്റിൻ്റെ ശക്തിയിൽ തേക്ക് മരം വേരോടെ പിഴുതു വീഴുകയായിരുന്നു. വീടിന് വലിയ നാശനഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്.
