കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ പേപ്പട്ടി കടിച്ച് ചത്ത കുതിരക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

കൊയിലാണ്ടി: കാപ്പാട് വിനോദ സഞ്ചാര കേന്ദ്രത്തിൽ പേപ്പട്ടി കടിച്ച് ചത്ത കുതിരക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. സവാരി നടത്തിയവരും അടുത്തിടപഴകിയവരും അടിയന്തരമായി ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് കുത്തിവെപ്പ് നടത്തണമെന്ന് അധികൃതർ വ്യക്തമാക്കി.

പൂക്കോട് വെറ്റിറിനെറി കോളജിലെ പത്തോളജി വിഭാഗത്തിൽ നിന്നാണ് പേ വിഷബാധ സ്ഥിരീകരിച്ചത്. അവശ നിലയിലായ കുതിര ഇന്നലെ പുലർച്ചെ ചത്തിരുന്നു. കഴിഞ്ഞ മാസം 19നാണ് കുതിരയെ പേ വിഷബാധയേറ്റ നായ കടിച്ചത്. തുടർന്ന് ചേമഞ്ചേരി വെറ്റിറിനറി സർജൻ്റെ നേതൃത്വത്തിൽ കുതിരക്ക് 5 ഡോസ് വാക്സിൻ നൽകിയിരുന്നെങ്കിലും ദിവസങ്ങൾക്ക്ശേഷം കുതിര ക്ഷീണിതനാവുകയും ഇന്നലെ പുലർച്ചെ മരണപ്പെടുകയുമാണ് ഉണ്ടായത്.

