KOYILANDY DIARY.COM

The Perfect News Portal

മലപ്പുറം ഓടക്കയത്ത് കാട്ടാനക്കൂട്ടം; കൃഷിയിടങ്ങള്‍ നശിപ്പിച്ചു

മലപ്പുറം ഓടക്കയം കൂരംകല്ലിലെ ജനങ്ങളുടെ ഉറക്കം കെടുത്തി കാട്ടാനകള്‍. ഒറ്റയായും കൂട്ടമായും രാത്രി എത്തുന്ന കാട്ടാനക്കൂട്ടം കാര്‍ഷിക വിളകള്‍ ചവിട്ടി മെതിച്ച് കാടുകയറുന്നത് പതിവായി. ദിവസങ്ങള്‍ക്ക് മുമ്പ് കൂരംകല്ല് തോട്ടിന് സമീപം ഇറങ്ങിയ കാട്ടാനകൂട്ടം ജോയി മരുതോലന്റെ കൃഷിയിടം നശിപ്പിച്ചു. 22 തെങ്ങ്, 10 തെങ്ങിന്‍ തൈ, 50 വാഴ, 30 ജാതി, 20 കവുങ്ങ്, കുരുമുളക്, കപ്പ കൃഷികളാണ് നശിപ്പിച്ചത്.

കഴിഞ്ഞ വര്‍ഷവും അതിനു മുമ്പുള്ള വര്‍ഷവും ഉണ്ടായ നാശനഷ്ടത്തിനായി അപേക്ഷ നല്‍കിയിട്ട് ഇതുവരെയും ലഭിച്ചില്ലെന്ന് ജോയി പറഞ്ഞു. തൊഴിലാളികള്‍ക്ക് പണിക്ക് പോകാനോ കുട്ടികള്‍ക്ക് ധൈര്യമായി സ്‌കൂളില്‍ പോകാനോ പറ്റാത്ത അവസ്ഥയാണ്. പകല്‍ സമയങ്ങളില്‍ പോലും കാട്ടാനകള്‍ നാട്ടിലിറങ്ങുന്നതിനാല്‍ ജനങ്ങള്‍ ജീവനെ ഭയന്നാണ് കഴിയുന്നത്. തുടര്‍ച്ചയായി ആനശല്യം ഉണ്ടാവുന്നത് മൂലം പ്രദേശവാസികള്‍ ഭീതിയാലാണ്. വനാതിര്‍ത്തിയില്‍ നിര്‍മാണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Share news