KOYILANDY DIARY.COM

The Perfect News Portal

കണ്ണൂരിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു

കണ്ണൂർ: കണ്ണൂർ പാനൂരിന് സമീപം വള്ള്യായിൽ പെൺകുട്ടിയെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തി. കണ്ണച്ചാംകണ്ടി വിനോദിന്റെ മകൾ വിഷ്ണുപ്രിയ എന്ന 23കാരിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സംഭവ സമയത്ത് വീടിന് സമീപം മുഖം മൂടിയും തൊപ്പിയും ബാഗും ധരിച്ചയാളെ കണ്ടുവെന്നാണ് നാട്ടുകാരുടെ പ്രതികരണം. ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തുകയാണ്.

പാനൂരിലെ സ്വകാര്യ ലാബിലെ ജീവനക്കാരിയായിരുന്നു കൊല്ലപ്പെട്ട വിഷ്ണുപ്രിയ. വീട്ടിനകത്തെ കിടപ്പുമുറിയിലായിരുന്നു യുവതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കഴുത്തറുത്ത നിലയിലായിരുന്നു. മൃതശരീരത്തിൽ മറ്റ് മറ്റ് മുറുവുകളുമുണ്ടെന്ന് പോലീസ് പഞ്ഞു.

Share news