കുഞ്ഞു മനസ്സുകൾക്കൊരു കുട്ടി സമ്മാനം സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു

കൊയിലാണ്ടി കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തിൽ കുഞ്ഞു മനസ്സുകൾക്കൊരു കുട്ടി സമ്മാനം എന്ന പേരിൽ വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഭാഗമായി സ്കൂൾ പഠനോപകരണങ്ങൾ വിതരണം ചെയ്തു. അതോടനുബന്ധിച്ച് ഡൽഹിയിൽ വെച്ച് നടക്കുന്ന അഞ്ചാമത് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും നടത്തി. കൊയിലാണ്ടി സൂരജ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരഹിപാടി സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.

കൊയിലാണ്ടി താലൂക്ക് പരിധിയിലുള്ള 1500 ഓളം സർക്കാർ എയ്ഡഡ് സ്കൂളുകളിലെവിദ്യാർത്ഥികൾക്കാണ് ഈ വിദ്യാഭ്യാസ പദ്ധതിയുടെ സഹായം ലഭിച്ചത്. അസീസ് മാസ്റ്റർ അധ്യക്ഷതവിച്ചു. കൊയിലാണ്ടി എം എൽ എ കാനത്തിൽ ജമീല ഗ്ലോബൽ മീറ്റ് പ്രഖ്യാപനവും പോസ്റ്റർ ലോഞ്ചിംഗും നടത്തി. ബഷീർ മൂലക്കൽ അനുസ്മരണവും ഇതോടൊപ്പം നടന്നു.

കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധകിഴക്കേപ്പാട്ട്, വൈസ് ചെയർമാൻ അഡ്വ : കെ. സത്യൻ, ഇ.കെ അജിത്ത് മാസ്റ്റർ, രാജേഷ് കീഴരിയൂർ, ഫൈസൽ മൂസ, ബാലൻ അമ്പാടി, ഫാറൂഖ് പൂക്കാട്, ഹൈദ്രോസ് തങ്ങൾ ജസീർ കാപ്പാട്, റാഷിദ് ദയ, ഗഫൂർ കുന്നിക്കൽ, സത്യൻ മാടഞ്ചേരി, റിയാസ് പി കെ, സാദിഖ് സഹാറ, മുത്തു കോയ തങ്ങൾ, സുജിത്, റിയാസ് കൊല്ലം എന്നിവർ സംസാരിച്ചു. റഷീദ് മൂടാടി സ്വാഗതവും സഹീർ ഗാലക്സിയും ന്ദിയും പറഞ്ഞു.
