KOYILANDY DIARY.COM

The Perfect News Portal

വിഴിഞ്ഞത്ത് നങ്കൂരമിട്ട് ഭീമന്‍ കപ്പല്‍; രാജ്യത്തെത്തുന്ന ഏറ്റവും വലിയ കപ്പൽ

തിരുവനന്തപുരം: വീണ്ടും ചരിത്രം കുറിച്ച് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം. ഇന്ത്യയിലെത്തുന്ന ഏറ്റവും വലിയ ചരക്കുകപ്പലായ എംഎസ്‌സി ക്ലാഡ് ഗിരാര്‍ഡോ വിഴിഞ്ഞം തുറുമുഖത്തെത്തി. മലേഷ്യയിൽ നിന്നുമുള്ള കപ്പലാണ് എത്തിയത്. 399 മീറ്റർ നീളവും 61 മീറ്റർ വീതിയും 24116 ടിഇയു കണ്ടെയ്‌നർ വഹിക്കാനുള്ള ശേഷിയുണ്ട്‌. മലേഷ്യയിൽനിന്ന്‌ പോർച്ചുഗലിലേക്ക്‌ പോകുന്ന വഴിയേയാണ്‌ കപ്പൽ വിഴിഞ്ഞത്ത്‌ അടുത്തത്. ഇതിന്റെ ഡ്രാഫ്‌റ്റ്‌ 16.7 മീറ്ററാണ്‌. 19462 ടിഇയു ശേഷിയുള്ള എംഎസ്‍സി അന്നയാണ് രാജ്യത്ത് ഇതിന് മുൻപ് എത്തിയ ഏറ്റവും വലിയ കപ്പൽ.

 

Share news