കൊയിലാണ്ടി ഗീതാ വെഡിങ് സെൻ്ററിൻ്റെ കിച്ചണിലെ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചു

കൊയിലാണ്ടി ഗീതാ വെഡിങ് സെൻ്ററിൻ്റെ കിച്ചണിൽ ഉപയോഗിച്ചുകൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറിൽ തീപിടിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചുമണിയോടുകൂടിയാണ് അപകടം ഉണ്ടായത്.
ജീവനക്കാർ ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുമ്പോൾ സിലിണ്ടറിൽ തീ പടരുകയായിരുന്നു. ഉടൻതന്നെ വെഡിങ് സെന്ററിലെ ജീവനക്കാർ DCP എക്സ്റ്റിങ്ഷർ ഉപയോഗിച്ച് തീ കെടുത്തുകയുണ്ടായി.
.

.
വിവരം കിട്ടിയതിനെ തുടർന്നു കൊയിലാണ്ടിയിൽ നിന്നും രണ്ട് യൂണിറ്റ് അഗ്നിരക്ഷാസേന വാഹനം എത്തുകയും കൂടുതൽ അപകടമില്ല എന്ന് ഉറപ്പുവരുത്തുകയും ചെയ്തു. സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി കെ യുടെ നേതൃത്വത്തിൽ ASTO അനിൽകുമാർ പി എം GR:ASTO മജീദ് എം, FRO മാരായ ഹേമന്ത് ബി,ബിനീഷ് കെ,നിധിപ്രസാദ് ഇ എം, അനൂപ് എൻ പി, ഷാജു കെ, ഇന്ദ്രജിത്ത് ഐ, ഹോം ഗാർഡ്മാരായ സോമകുമാർ, ടിപി ബാലൻ എന്നിവർ നേതൃത്വംനൽകി.
