KOYILANDY DIARY.COM

The Perfect News Portal

ഗുരുവായൂരിൽ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു

ഗുരുവായൂരിൽ ക്ഷേത്രദർശനത്തിനെത്തിയ നാല് വയസുകാരനെ തെരുവ് നായ്ക്കൾ ആക്രമിച്ചു. ക്ഷേത്രദർശനം കഴിഞ്ഞ് കുടുംബം താമസിച്ചിരുന്ന കെടിഡിസിയുടെ ഹോട്ടലിൻ്റെ മുറ്റത്ത് നിൽക്കുമ്പോഴാണ് തെരുവുനായ ആക്രമണം ഉണ്ടായത്. പരിക്കേറ്റ കണ്ണൂർ സ്വദേശി ഡ്യുവിത്തിനെ തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ കെടിഡിസി നന്ദനം ഹോട്ടലിന്റെ പാര്‍ക്കിങ്ങിലാണ് സംഭവം. കുടുംബത്തോടൊപ്പം ഇന്നലെയാണ് നാലുവയസുകാരന്‍ ഗുരുവായൂരില്‍ എത്തിയത്. ക്ഷേത്രദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് മടങ്ങാനിരിക്കേയായിരുന്നു ആക്രമണം. മൂന്ന് തെരുവുനായ്ക്കള്‍ ചേര്‍ന്നാണ് കുട്ടിയെ ആക്രമിച്ചത്. ആക്രമണം കണ്ട് അച്ഛന്‍ ഇടപെട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കടിയേല്‍ക്കാതെ കുട്ടി രക്ഷപ്പെട്ടു.

Share news