KOYILANDY DIARY.COM

The Perfect News Portal

മുല്ലപ്പെരിയാറിന്റെ പരിപാലന ചുമതല ഇനി നാലംഗ അതോറിറ്റിക്ക്

മുല്ലപ്പെരിയാര്‍ ഡാമിന്റെ പരിപാലന ചുമതല നാലംഗ അതോറിറ്റിക്ക് നല്‍കിയതായി കേന്ദ്രസര്‍ക്കാര്‍. ഈ സമിതിയില്‍ തമിഴ്‌നാട്ടിലെയും കേരളത്തിലെയും ഓരോ അംഗങ്ങളുണ്ടാകും. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് കേന്ദ്രം ഇക്കാര്യം സുപ്രിംകോടതിയെ അറിയിച്ചത്.

അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു. ഡാം സുരക്ഷാ നിയമപ്രകാരം അതോറിറ്റി രൂപീകരിച്ചതായി കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. പുതിയ സമിതിയോടെ മുല്ലപ്പെരിയാര്‍ ഉന്നതാധികാര സമിതി അപ്രസക്തമാകും.

മുല്ലപ്പെരിയാര്‍ കേസ് സുപ്രിംകോടതി പരിഗണിക്കുന്നതിനിടെ കേരളത്തിന് നേരെ തമിഴ്‌നാട് വിമര്‍ശനമുന്നയിച്ചു. അനാവശ്യ വിവാദങ്ങള്‍ ഉയര്‍ത്തി സുരക്ഷയുടെ ഭാഗമായ നടപടികള്‍ തടസപ്പെടുത്തുകയാണ് കേരളമെന്നാണ് വിമര്‍ശനം. എര്‍ത്ത് ഡാം ശക്തിപ്പെടുത്തുന്നതും അപ്രോച്ച് റോഡിന്റെ അറ്റകുറ്റപ്പണികളും വൈകിക്കുകയാണ് കേരളമെന്നും തമിഴ്‌നാട് കുറ്റപ്പെടുത്തി.

Advertisements
Share news