KOYILANDY DIARY.COM

The Perfect News Portal

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു

 വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വനംവാച്ചർ കൊല്ലപ്പെട്ടു. വെള്ളമുണ്ട  പുളിഞ്ഞാൽ നെല്ലിയാനിക്കോട്ട്‌  തങ്കച്ചൻ (53) ആണ് മരിച്ചത്‌. ചൊവ്വാഴ്ച പകൽ 10.30ഓടെ വെള്ളമുണ്ട ഫോറസ്‌റ്റ്‌ സ്‌റ്റേഷൻ പരിധിയിലെ ചിറപ്പുല്ല്‌ തവളപ്പാറ ഭാഗത്തായിരുന്നു കാട്ടാനയുടെ ആക്രമണം.

വനംവകുപ്പിൻറെ താൽകാലിക വാച്ചറായ തങ്കച്ചൻ വിനോദ സഞ്ചാരികളുമായി പോകുമ്പോഴാണ്‌ കാട്ടാന ആക്രമിച്ചത്‌. കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ട്  തിരികെ എത്തി  വനപാലകരെ  വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്കച്ചനെ  കണ്ടെത്തിയത്‌. മാനന്തവാടി മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം  മെഡിക്കൽ കോളേജ്‌ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സുജ. മക്കൾ: അയോണ, അനോൾഡ്.

Share news